മീനാക്ഷിയുടെ സമ്പാദ്യ കുടുക്കക്ക് ലക്ഷങ്ങളുടെ വിലയുണ്ട്
text_fieldsമീനാക്ഷി സമ്പാദ്യക്കുടുക്ക ചികിത്സ കമ്മിറ്റിക്ക് നൽകുന്നു
പയ്യന്നൂർ: കിട്ടുന്ന ചില്ലറകൾ കൂട്ടിവെച്ച് വരുംവർഷത്തെ പുസ്തകങ്ങൾ വാങ്ങാനായിരുന്നു മീനാക്ഷിയുടെ മോഹം. എന്നാൽ, സ്വന്തം നാട്ടിലെ സഹോദരിയുടെ രോഗചികിത്സക്കായി ആഗ്രഹം മാറ്റി വെച്ച് കുടുക്ക ചികിത്സ കമ്മിറ്റിയെ ഏൽപിച്ചു സഹജീവി സ്നേഹത്തിന്റെ മാതൃകയായി.
കുഞ്ഞിമംഗലം മൂശാരികൊവ്വലിലെ ഹൃദ്യ ചികിത്സ സഹായ നിധിയിലേക്കാണ് മീനാക്ഷി ജയറാം സമ്പാദ്യക്കുടുക്ക നൽകിയത്. കുഞ്ഞിമംഗലം എടാട്ട് കണ്ണങ്ങാടിന് സമീപത്തെ ജയറാം, അജിത ദമ്പതികളുടെ മകളാണ് മീനാക്ഷി. എടനാട് യു.പി സ്കൂളിലെ ഏഴാംതരം വിദ്യാർഥിനിയാണ്.
ചികിത്സ സഹായ കമ്മിറ്റിക്ക് വേണ്ടി കെ.വി സതീഷ് കുമാർ, വി.വി. സുരേഷ്, പി.വി. നിഷാന്ത്, വിനോദ്, ടി.വി. നിധീഷ്, ടി.വി. രാജീവൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

