Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാപ്പിനിശ്ശേരി-പുതിയതെരു ഗതാഗതക്കുരുക്കിന് പരിഹാരമില്ല

text_fields
bookmark_border
ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ വാഹനക്കുരുക്ക് ഒമ്പതു മണി വരെ നീണ്ടു
പാപ്പിനിശ്ശേരി-പുതിയതെരു ഗതാഗതക്കുരുക്കിന് പരിഹാരമില്ല
cancel
camera_alt

പാ​പ്പി​നി​ശ്ശേ​രി ചു​ങ്കം ക​വ​ല​യി​ലെ വാ​ഹ​ന​ക്കു​രു​ക്ക്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു വരെയും ഉണ്ടാകുന്ന കനത്ത ഗതാഗത കുരുക്കിന് പരിഹാരം കാണാതെ അധികൃതർ. വാഹനങ്ങൾ തലങ്ങും വിലങ്ങുമായി എല്ലാ വിധ ട്രാഫിക്ക് നിയമങ്ങളും ലംഘിച്ചാണ് കടന്നുപോകുന്നത്. പാപ്പിനിശേരി മുതൽ വളവട്ടണം പാലംവരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണം നിയന്ത്രണങ്ങൾ മറികടന്ന് വാഹനം ഇടയിൽ കയറുന്നതാണെന്നാണ്‌ പൊലീസിന്റെ വിലയിരുത്തൽ. വളപട്ടണം പാലത്തിലെ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ പതുക്കെ പോകുന്നതും കുരുക്കുണ്ടാക്കുന്നു.

മഴ കുറയുന്ന സമയത്ത് അടിയന്തരമായി കുഴികൾ അടക്കാനും മഴ മാറിയിൽ ഉടൻതന്നെ പാലത്തിൽ ഓവർലേ ടാറിങ് ചെയ്യണമെന്നും യോഗം നിർദേശിച്ചുവെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും റോഡിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പുതിയതെരുവ് വരെ ട്രാഫിക്ക് കുരുക്ക് കാരണം വളപട്ടണം മന്നയിൽ നിന്നും നേരെ കളരി വാതിക്കൽ ക്ഷേത്രം റോഡ് വഴി വാഹനങ്ങൾ പോകുന്നതിനാൽ പഴയ ടോൾ ജങ്ഷനിലും കടുത്ത കുരുക്ക് അനുഭവപ്പെടുന്നു.

ചുങ്കം മുതൽ മിക്ക കവലയിലും പൊലീസ് വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങളുൾപ്പെടെ ആരെയും നിയന്ത്രിക്കാനോ വിലക്കാനോ പൊലീസിന് സാധിക്കുന്നില്ല. അത്രമാത്രം വാഹനപ്പെരുപ്പവും തിരക്കുമാണ് റോഡിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ജൂലൈയിൽ കുരുക്ക് ഒഴിവാക്കാനുള്ള ശ്രമവുമായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും നാഷനൽ ഹൈവേ ഉദ്യോഗസ്ഥരും വളപട്ടണം പാലം ഭാഗം സന്ദർശിച്ചിരുന്നു.

പാപ്പിനിശേരി മുതൽ വളപട്ടണം പാലം വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണം നിയന്ത്രണങ്ങൾ മറികടന്ന് വാഹനം ഇടയിൽ കയറുന്നതാണെന്നാണ്‌ പൊലീസിന്റെ വിലയിരുത്തൽ. വളപട്ടണം പാലത്തിലെ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ പതുക്കെ പോകുന്നതും കുരുക്കുണ്ടാക്കുന്നു. മഴ കുറയുന്ന സമയത്ത് അടിയന്തരമായി കുഴികൾ അടക്കാനും മഴമാറിയിൽ ഉടൻതന്നെ പാലത്തിൽ ഓവർലേ ടാറിങ് ചെയ്യണമെന്നും യോഗം നിർദേശിച്ചുവെങ്കിലും ഒന്നര മാസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ വാഹനക്കുരുക്ക് ഒമ്പത് മണി വരെ നീണ്ടു. പാപ്പിനിശ്ശേരി മേൽപാലം കടന്ന് കണ്ണൂരിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം ചുങ്കം കവല വഴി ദേശീയ പാതയിലേക്ക് കയറുമ്പോൾ ചുങ്കം കവലയിൽ പലപ്പോഴും വൻ കുരുക്കാണ് അനുഭവപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pappinissery-Puthiyateru Traffic Woes Persist
Next Story