കൂത്തുപറമ്പിൽ യു.ഡി.എഫ് ബൂത്ത് ഏജൻറിെൻറ വീടിനുനേരെ ബോംബേറ്
text_fieldsഓലായിക്കരയിൽ ബോംബേറിൽ തകർന്ന വീട്
കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്തിലെ ഓലായിക്കരയിൽ യു.ഡി.എഫ് ബൂത്ത് ഏജൻറിെൻറ വീടിന് നേരെ ബോംബേറ്. എ.കെ. സഹദേവെൻറ അരിയാപ്രത്ത് വീടിന് നേരെയാണ് നാടൻ ബോംബേറുണ്ടായത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് താഴെ ഓലായിക്കരയിലെ എ.കെ. സഹദേവെൻറ അരിയാപ്രത്ത് വീടിന് നേരെ ബോംബേറുണ്ടായത്.
വാഹനത്തിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൽ വീടിെൻറ ജനൽചില്ലുകളും ഓടും തകർന്നു. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് സംഘം നാടൻ ബോംബിെൻറ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിൽ ഓലായിക്കര അഞ്ചാം നമ്പർ ബൂത്തിലെ ബൂത്ത് ഏജൻറായി സഹദേവൻ പ്രവർത്തിച്ചിരുന്നു. കള്ളവോട്ട് തടയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്ന് സഹദേവൻ പറഞ്ഞു. വിവരമറിഞ്ഞ് യു.ഡി.എഫ് നേതാക്കളായ പി.കെ. സതീശൻ, ഹരിദാസ് മൊകേരി, രാജൻ പുതുശ്ശേരി, യു.വി. മൂസ ഹാജി, രജനീഷ് കക്കോത്ത് തുടങ്ങിയവർ സന്ദർശിച്ചു.

