Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കയ്പറിഞ്ഞ മണ്ണിൽ കണ്ണൂരിന് കന്നികിരീടം

text_fields
bookmark_border
കയ്പറിഞ്ഞ മണ്ണിൽ കണ്ണൂരിന് കന്നികിരീടം
cancel
camera_alt

ക​ണ്ണൂ​ർ വാരിയേ​ഴ്സ് ടീ​മം​ഗ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദ പ്രകടനം

Listen to this Article

കണ്ണൂർ: സ്വന്തം തട്ടകത്തിൽ കയ്പ് രുചിച്ച കണ്ണൂർ വാരിയേഴ്സ് എഫ്.സി ഒടുവിൽ വിജയമധുരം നുകർന്ന് കന്നികിരീടം നേടി. സൂപ്പർലീഗ് കേരളയുടെ സീസൺ ടുവിൽ അഞ്ചു മത്സരങ്ങളായിരുന്നു കണ്ണൂർ വാരിയേഴ്സ് സ്വന്തം നാട്ടിൽ കളിച്ചത്. ഇതിൽ മൂന്നും തോറ്റു. രണ്ട് മത്സരങ്ങളിൽ സമനിലയും വഴങ്ങി. ഇതിനെല്ലാം കണക്കു തീർത്ത മത്സരമായിരുന്നു ഫൈനലിലേത്. തൃശൂര്‍ മാജിക് എഫ്‌.സിക്കെതിരെ എല്ലാ ഘട്ടത്തിൽ വൻ മുന്നേറ്റം നടത്തിയ കണ്ണൂർ പെനാൽട്ടിയിലൂടെ ആദ്യ വലകുലുക്കി.

നിമിഷങ്ങൾക്കകം ചുവപ്പ് കാർഡ് ക‍ണ്ട് കണ്ണൂരിന്റെ ഒരാൾ പുറത്തായതോടെ ഗാലറി മൗനത്തിൽ മുങ്ങി. ഭാഗ്യത്തിന്റെ നൂൽപാലം കടന്ന് നോക്കൗട്ട് പിന്നിട്ട കണ്ണൂരിന് ഇതേഭാഗ്യം ഫൈനൽ മത്സരത്തിൽ കണ്ടു. രണ്ടാംപകുതിയിൽ തൃശൂർ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ണൂരിലെത്തിയ ഫുട്ബാൾ മത്സരത്തിന് കണ്ണൂർ ജവഹർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ ഭാവി ഫുട്ബാൾ മത്സരങ്ങളുടെ പുത്തൻ വേദിയായി ഇതുമാറുമെന്ന അടയാളപ്പെടുത്തലുമായി മാറി. സ്വന്തം മണ്ണിൽ ഒറ്റ മത്സരവും ജയിച്ചില്ലെന്ന പോരായ്മക്ക് ഫൈനലിലൂടെ മറുപടി നൽകിയതോടെ ഗാലറിയിൽ ഹർഷാരവം നിറഞ്ഞു. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ക​ന്നി കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട ക​ണ്ണൂ​രി​ന്റെ സ്വ​ന്തം. ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്‌.​സി​യി​ല്‍ ഒ​മ്പ​ത് ക​ണ്ണൂ​ര്‍ താ​ര​ങ്ങ​ളു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur won in football
Next Story