Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളപട്ടണം, മേലെ ചൊവ്വ വികസനം; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കലക്ടര്‍

text_fields
bookmark_border
വളപട്ടണം, മേലെ ചൊവ്വ വികസനം; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കലക്ടര്‍
cancel
camera_alt

ദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ

കണ്ണൂർ: വളപട്ടണം പാലത്തിലെ നവീകരണ പ്രവൃത്തിയും മേലെ ചൊവ്വ മേല്‍പ്പാലം നിർമാണവും നടക്കുന്ന പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി തിരക്കേറിയ സമയങ്ങളില്‍ ഇതുവഴി ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ പി. വിഷ്ണുരാജ് ഉത്തരവിട്ടു.

രണ്ടു പ്രവൃത്തികളും പൂര്‍ത്തിയാകുന്നതുവരെ പഴയങ്ങാടി റോഡില്‍ ചെറുകുന്ന്, തളിപ്പറമ്പ റോഡില്‍ ധര്‍മശാല മുതല്‍ എടക്കാട് വരെയുള്ള ഭാഗത്ത് രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമാണ് ഭാരവാഹനങ്ങള്‍ക്ക് ദുരന്തനിവാരണ നിയമ പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 10 ടയര്‍ മുതലുള്ള ഹെവി ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി-ആക്‌സില്‍ ട്രക്കുകള്‍, ട്രെയിലര്‍ / സെമി-ട്രെയിലര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

പഴയങ്ങാടി-കണ്ണൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളുടെ റൂട്ട് പരിഷ്കരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചുചേര്‍ത്ത ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

നിയന്ത്രണമുള്ള സമയങ്ങളില്‍ ഗതാഗത തടസ്സം ഉണ്ടാക്കാത്ത രീതിയില്‍ ഭാരവാഹനങ്ങള്‍ സുരക്ഷിതമായി നിര്‍ത്തിയിടുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ കണ്ണപുരം, തളിപ്പറമ്പ്, എടക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ കലക്ടര്‍ ചുമതലപ്പെടുത്തി. ഉത്തരവ് അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലിസ് കമീഷണര്‍ വിജയ ഭരത് റെഡ്ഡി, അസി. കലക്ടര്‍ എസ്. സ്വാതി, എ.ഡി.എം കെ. ബാലഗോപാലന്‍, ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍, അസി. പൊലീസ് കമീഷണര്‍ എം.പി. ആസാദ്, ബസ് തൊഴിലാളി, ബസുടമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy Vehicle Restrictions Imposed in Kannur
Next Story