കാടുമൂടി; വിമാനത്താവള റോഡിൽ യാത്ര പെടാപ്പാട്
text_fieldsഅഞ്ചരക്കണ്ടി -മട്ടന്നൂർ റോഡ് കാടുമൂടിയ നിലയിൽ
അഞ്ചരക്കണ്ടി: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള അഞ്ചരക്കണ്ടി -മട്ടന്നൂർ റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിയതിനാൽ യാത്രക്കാർക്ക് അപകട ഭീഷണി. വിമാനത്താവളത്തിലേക്കുള്ള പാതയിൽ ആറ് കി.മീ. വരുന്ന റോഡിന്റെ ഇരു വശങ്ങളിലുമാണ് റോഡിലേക്കുതള്ളിയ നിലയിൽ കാടുപിടിച്ചത്.
വിമാനത്താവള പാതയിൽ കൂടുതലും വളവുകളാണ്. ഒമ്പത് കിലോമീറ്ററോളം വരുന്ന റോഡിൽ എട്ടോളം വളവുകളാണ്. വളവുകളിൽ കാടുമൂടിയതോടെ അപകടസാധ്യത കൂടുതലാണ്. റോഡിന്റെ പകുതിയോളം ഭാഗം കാടുകയറിയതിനാൽ രാത്രി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്. ഒരേ സമയം രണ്ട് വലിയ വാഹനങ്ങൾ കടന്നുപോവുമ്പോഴും തള്ളിനിൽക്കുന്ന കാട് ഭീഷണിയുയർത്തുന്നു. കാടുമൂടിയ റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

