കല്ലുവയലിൽ തേനീച്ചക്കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്
text_fieldsഇരിട്ടി: കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു. വലിയമറ്റം രാജു, പി.ജി. രാജൻ, എൻ. ബാബു, സോമരാജൻ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ച രണ്ടോടെയാണ് സംഭവം.
പരിക്കേറ്റവരെ ഇരിട്ടി അഗ്നിശമനസേനയും സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷ കവചം ധരിച്ചാണ് ഇവർ തേനീച്ച കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ഇരിട്ടി സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിെൻറ നേതൃത്വത്തിൽ പി.ആർ. സന്ദീപ്, സുരേന്ദ്ര ബാബു, ജോർജ് തോമസ്, വിനോയി എന്നിവരും സിവിൽ ഡിഫൻസ് വളൻറിയർമാരായ പ്രബീഷ്, അനീഷ്, അരുൺ, ഡോളമി എന്നിവരും വാർഡ് മെംബർ സിബി കാവനാലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

