Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചർച്ച ഇന്നും തുടരും; പയ്യന്നൂരില്‍ കടുത്ത നടപടി

text_fields
bookmark_border
ചർച്ച ഇന്നും തുടരും; പയ്യന്നൂരില്‍ കടുത്ത നടപടി
cancel

കണ്ണൂര്‍: സി.പി.എം വിശാല ജില്ല സമിതി യോഗത്തില്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ചയും തുടരും. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയും തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയ പാളിച്ചകളും ആദ്യ ദിവസം ചർച്ചയായി. പയ്യന്നൂരിലെ തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച സംസ്ഥാന കമ്മിറ്റി അംഗം എന്‍. ചന്ദ്രന്‍, ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രന്‍ എന്നിവരടങ്ങിയ കമീഷന്റെ റിപ്പോര്‍ട്ട് ജില്ല കമ്മിറ്റിയില്‍ വെക്കുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റിലും ജില്ല കമ്മിറ്റിയിലും റിപ്പോര്‍ട്ട് പരിഗണനക്ക് വന്നിരുന്നില്ല. വിശാല ജില്ല കമ്മിറ്റിക്കുശേഷം മതി എന്ന നിർദേശം സംസ്ഥാന നേതൃത്വം കമീഷന് നല്‍കിയതായാണ് അറിയുന്നത്.

പയ്യന്നൂരില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുവെന്നാണ് കമീഷന്റെ നിഗമനം. വിശാല ജില്ല കമ്മറ്റി യോഗത്തിനുശേഷം റിപ്പോര്‍ട്ട് ജില്ല സെക്രട്ടേറിയറ്റിലും ജില്ല കമ്മിറ്റിയിലും ചര്‍ച്ച ചെയ്ത ശേഷം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിക്കും. തുടർന്ന് കാര്യമായ നടപടിയെടുക്കാനാണ് സാധ്യത.

ജില്ല കമ്മിറ്റിയിൽ ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ രണ്ട് ഒഴിവുകളുണ്ട്. ഇത് നികത്തുന്നതിനൊപ്പം ഏരിയ സെക്രട്ടറിമാരെയും വര്‍ഗ ബഹുജന സംഘടനാ നേതാക്കളെയും ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കും. കുറഞ്ഞത് ഏഴുപേരെങ്കിലും പുതുതായി എത്തിയേക്കും. സെക്രട്ടേറിയറ്റിലെ ടി.കെ. ഗോവിന്ദന്റെ ഒഴിവിലേക്ക് മയ്യിലില്‍നിന്നുള്ള ജില്ല കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണൻ, തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് എന്നിവരുടെ പേരും കേൾക്കുന്നത്. പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങളിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷം മറുപടി പറയും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM District Committee Evaluates Payyanur Poll Defeat and Disciplinary Steps
Next Story