പെട്രോള്‍ പമ്പിലെ ഗുണ്ടാ ആക്രമണം: മൂന്നു പേര് അറസ്റ്റില്‍
text_fieldsചക്കരക്കല്‍: ഏച്ചൂരിലെ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരനായ മാച്ചേരി സ്വദേശി പ്രദീപനെ (58) മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അരോളി സ്വദേശി മഹേഷ് (43), ഏച്ചൂരിലെ ഗിരീശന് (63), മാച്ചേരി സ്വദേശി സിബിന് (43) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ രാത്രി ഏച്ചൂരിലെ സി.ആര് പെട്രോള്‍ പമ്പിലായിരുന്നു അക്രമം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാന്‍ എത്തിയ നിരവധി പേര്‍ക്ക് മുന്നില്‍വെച്ചായിരുന്നു ഭീഷണിയും മര്‍ദനവും. സ്വത്തുവില്‍പനയുമായി ബന്ധപ്പെട്ട് പ്രദീപന് കൊടുക്കാനുണ്ടായിരുന്ന 25,000 രൂപയെ സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് നല്കുന്ന സൂചന.
പമ്പില്‍ എത്തിയ ഒരാള്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതു പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപന് ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പ്രദീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചക്കരക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സത്യനാഥന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

