ബാങ്കില്‍ മുക്കുപണ്ടം പണയംെവച്ച് തട്ടിപ്പ്; കവര്‍ന്നത് 72,000 രൂപ
text_fieldsഅഞ്ചരക്കണ്ടി: മുക്കുപണ്ടം പണയംെവച്ച് മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബാങ്ക് മാനേജറുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ചാലോട് എടയന്നൂര്‍ കൊളോളം സ്വദേശി സുഭദ്രാ നിവാസില്‍ പി. താരാനാഥിനെതിരെയാണ് (34) കൂത്തുപറമ്പ് പൊലീസ് ചൊവ്വാഴ്ച കേസെടുത്തത്. അഞ്ചരക്കണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിെൻറ ബസ്സ്റ്റാൻഡ് ശാഖയില്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് 20 ഗ്രാം മുക്കുപണ്ടം പണയം െവച്ച് 72,000 രൂപ വാങ്ങിയിരുന്നു.
പിന്നീട് ഏപ്രിലിൽ വീണ്ടും പണ്ടവസ്തു പണയംവെക്കാന്‍ വന്നപ്പോള്‍ ബാങ്ക് ജീവനക്കാര്‍ക്ക് സംശയംതോന്നി. ഉടൻ പണയപണ്ടം പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ആദ്യത്തെ പണയപണ്ടവും പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലായതോടെ ബാങ്ക് മാനേജര്‍ പരാതി നല്‍കുകയായിരുന്നു.

