Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഭൂമിയില്ലാതെ 5556 ആദിവാസി കുടുംബങ്ങൾ

text_fields
bookmark_border
ഭൂരഹിത-ഭവനരഹിത കുടുംബങ്ങളുടെ കണക്കിൽ വയനാട് മുന്നിൽ
സംസ്ഥാനത്ത് ഭൂമിയില്ലാതെ 5556 ആദിവാസി കുടുംബങ്ങൾ
cancel

തൊടുപുഴ: ക്ഷേമപദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങിയതോടെ സംസ്ഥാനത്ത് തലചായ്ക്കാനിടമില്ലാതെ 5556 പട്ടികവർഗ കുടുംബങ്ങൾ. സംസ്ഥാന സർക്കാറിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരമാണ് ഭൂരഹിത-ഭവനരഹിതരായി ആറായിരത്തോളം പട്ടികവർഗ കുടുംബങ്ങളുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നത്.

പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാറിവരുന്ന സർക്കാറുകൾ കോടികളുടെ പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. എന്നാൽ, നടത്തിപ്പിലെ ചുവപ്പ് നാടകൾ പദ്ധതികളുടെ പൂർത്തീകരണത്തിൽ വില്ലനാകുകയാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. സംസ്ഥാന പട്ടികജാതി-വർഗ ക്ഷേമ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഭൂരഹിത-ഭവനരഹിതരായ പട്ടികവർഗ കുടുംബങ്ങളുള്ളത് വയനാട് ജില്ലയിലാണ്.

ഇവിടെ മാത്രം 3085 കുടുംബങ്ങൾ തലചായ്ക്കാൻ ഒരിഞ്ച് മണ്ണില്ലാത്തവരാണ്. 597 കുടുംബങ്ങളുള്ള കാസർകോട് ജില്ലക്കാണ് രണ്ടാം സ്ഥാനം. മലപ്പുറം-417, ഇടുക്കി-341, പാലക്കാട്-296 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ. ലൈഫ് മിഷൻ കണക്കിൽ പട്ടികവർഗക്കാരായ 22,912 കുടുംബങ്ങൾ ഭവനരഹിതരാണെന്നും വ്യക്തമാക്കുന്നു. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അർഹരായവരുണ്ടെന്നാണ് പട്ടിക പറയുന്നത്.

അതേസമയം, പട്ടികവർഗ വിഭാഗങ്ങളിലെ ഭൂരഹിതർക്കും ഭവനരഹിതർക്കുമായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വിലക്ക് വാങ്ങി നൽകുന്ന ലാൻഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമപ്രകാരമുള്ള ഭൂമി വിതരണം എന്നീ പദ്ധതികളാണ് ഇതിൽ പ്രധാനം.

ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി നൽകുന്നുണ്ട്. കൂടാതെ റവന്യൂ ഭൂമി വിതരണത്തിലൂടെയും ഈ വിഭാഗത്തിലെ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നുണ്ട്.

അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട പട്ടികവർഗക്കാരിൽ ഭൂമിയും വീടും ആവശ്യമുള്ള കുടുംബങ്ങൾക്ക് ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂമി വാങ്ങുന്നതിനുള്ള ധനസഹായവും അനുവദിക്കുന്നുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, സർക്കാർ അവകാശവാദങ്ങൾക്കിടയിലാണ് ആറായിരത്തോളം ആദിവാസി കുടുംബങ്ങൾ ഭൂരഹിത ഭവനരഹിതരാണെന്ന കണക്ക് പുറത്തുവരുന്നതെന്നാണ് ശ്രദ്ധേയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Government Data Reveals 5,556 Landless Tribal Families Across Districts
Next Story