Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടാക്കളായ യുവാക്കളെ രാത്രിയിൽ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

text_fields
bookmark_border
മോഷ്ടാക്കളായ യുവാക്കളെ രാത്രിയിൽ  ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ
cancel

അടിമാലി: ഇരുമ്പുപാലം പന്ത്രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന എവറസ്റ്റ് സ്പൈസസിന്‍റെ ഗ്ലാസ് തകർത്ത് മോഷണ ശ്രമം നടത്തിയ രണ്ട് യുവാക്കളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി.

പന്തളം കുളനട ഉലനൂർ ഉലവുംകുഴിമേലേതിൽ വീട്ടിൽ അലൻ ജോൺ മാത്യു(18), പാലമേൽ മറ്റപ്പിള്ളി ചിറയുടമേലേതിൽ വീട്ടിൽ അനന്തു സുനിൽ(18) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കിൽ സ്‌പൈസസിൽ എത്തിയ ഇരുവരും ആദ്യം കതക് തുറക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ മുൻവശത്തെ ഗ്ലാസ് ഇടിച്ച് തകർത്തു. ഗ്ലാസ് തകർന്ന് വീണ ശബ്‌ദം കേട്ട് ജീവനക്കാർ ഓടിയെത്തി. ഇതോടെ മോഷ്ടാക്കൾ ബൈക്കിൽ കോതമംഗലം ഭാഗത്തേക്ക് പോയി.

എന്നാൽ വാളറ ഭാഗത്ത് വെച്ച് ഇവരെ നാട്ടുകാരും സ്പൈസസ് ജീവനക്കാരും ചേർന്ന് തടഞ്ഞു. ഇതോടെ മോഷ്ടാക്കൾ ബൈക് ഉപേക്ഷിച്ച് വനത്തിൽ ഒളിച്ചു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ ഒരാളെ നാട്ടുകാർ സാഹസികമായി പിടികൂടി. ഇതിനിടയിൽ അടിമാലി പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി. നാട്ടുകാർ പിടികൂടിയ മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബുധനാഴ്ച പുലർച്ചയോടെ രണ്ടാമനെയും പിടി കൂടി. വനത്തിൽ വലിയകുന്നിൻമുകളിൽ എത്തി വഴിയറിയാതെ വന്നതോടെയാണ് ഇവർ പിടിയിലായത്. ചൊവ്വാഴ്ച മൂന്നാറിലെ പാർവ്വതി അമ്മാൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നിഷാദ് ബാലസുബ്രമണ്യന്റെ ആഡംബര ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ഇത് സംബന്ധിച്ച് മൂന്നാർ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ വലയിൽ ആയത്. ഈ ബൈക്കിന് പുറമെ ഇവർ മോഷ്ടിച്ച മറ്റൊരു ബൈക്കും പൊലീസ് പിടി കൂടി. അടുത്തിടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വാഹന മോഷണ സംഭവങ്ങളിലടക്കം ഇവരാണെന്ന് പൊലീസ് സംശയിക്കുന്നു.

പൊലീസ് ചൊദ്യം ചെയ്തുവരികയാണ്. എസ്.ഐമാരായ അജീഷ് കെ. ജോൺ, പി.പി. ഷാജി, എ.എസ്.ഐ പ്രമോദ്, സി.പി.ഒ ജിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thieves Caught By Locals At Night
Next Story