Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലാസ്റ്റിക് കുപ്പി അടപ്പുകളിൽ സെൽഫി പോയന്റ് നിർമിച്ച് വിദ്യാർഥികൾ

text_fields
bookmark_border
പ്ലാസ്റ്റിക് കുപ്പി അടപ്പുകളിൽ സെൽഫി പോയന്റ് നിർമിച്ച് വിദ്യാർഥികൾ
cancel

നെടുങ്കണ്ടം: ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പി അടപ്പുകള്‍ പുനരുപയോഗിച്ച് ‘ഐ ലവ് ചെമ്മണ്ണാര്‍’എന്ന മനോഹരമായ സെല്‍ഫി പോയന്റ് നിര്‍മിച്ച് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും. ചെമ്മണ്ണാര്‍ ടൗണിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

12 അടി ഉയരത്തില്‍ 15 അടി വീതിയിലുള്ള സര്‍ഗാത്മക നിര്‍മിതിയില്‍ ഏകദേശം 6,500 പ്ലാസ്റ്റിക് കുപ്പി അടപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തകിടില്‍ അക്ഷരങ്ങള്‍ വെട്ടിയെടുത്ത് അതില്‍ പശ ഉപയോഗിച്ച് അടപ്പുകള്‍ ഒട്ടിച്ച് പെയിന്റടിച്ച് ഇരുമ്പ് തൂണില്‍ ഉറപ്പിച്ചുവെച്ചാണ് ഇത് പൂര്‍ത്തീകരിച്ചത്. നാടിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ആകര്‍ഷകമായ ഈ സെല്‍ഫി പോയന്റ്, പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമാണ് പകരുന്നത്.

സെല്‍ഫി പോയന്റ് ഇപ്പോള്‍ നാട്ടുകാരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍, പ്രിന്‍സിപ്പല്‍ എം.എ. അഗസ്റ്റിന്‍, അധ്യാപകരായ റെനി ജോസഫ്, മനോജ് തോമസ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Students Create Selfie Points From Bottle Caps
Next Story