ബഗി കാറുമായി പോളിടെക്നിക് വിദ്യാർഥികൾ
text_fieldsമുട്ടം ഗവ. പോളിടെക്നിക് വിദ്യാർഥികൾ നിർമിച്ച ബഗി കാർ
മുട്ടം: ബഗി കാർ നിർമിച്ച് മുട്ടം ഗവ. പോളിടെക്നിക് വിദ്വാർഥികൾ. കോളജിലെ അവസാന വർഷ മെക്കാനിക്കാൻ എൻജിനീയറിങ് വിദ്യാർഥികളാണ് കാർ നിർമിച്ചത്.
പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ബഗി കാർ കോളജ് ആർട്സ് ദിനത്തോടനുബന്ധിച്ച് പ്രദർശനത്തിന് വെച്ചു. ഉപയോഗയോഗ്യമല്ലാതിരുന്ന ടാറ്റ നാനോ എൻജിൻ പുതുക്കിപ്പണിതാണ് ഇതിന് ഉപയോഗിച്ചത്. മറ്റു ഭാഗങ്ങൾ സ്വന്തമായി രൂപകൽപന നടത്തിയാണ് നിർമിച്ചത്.
മെക്കാനിക്കൽ വിഭാഗം മേധാവി ആർ. സന്ദീപ്, ലെക്ചറർ ജിനു മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം. അനന്തു എം. സുരേഷ്, ശ്രീരാജ് ഷേണു, അജോ ജോണി, ജിത്തു ബാബു, ഹരികൃഷ്ണൻ, അർജുൻ, ബിനു, മിഥുൻ, അഭിജിത്, വിജയ്, വിജയ്രാജ്, സ്റ്റീവ്, ആശിഷ് എന്നീ വിദ്യാർഥികളുടെ സംഘമാണ് നിർമാണത്തിന് പിന്നിൽ.

