സഞ്ചാരികളെത്തി തുടങ്ങി; അകലം പാലിച്ച് കാന്തല്ലൂർ
text_fieldsവിനോദ സഞ്ചാരികള്‍ എത്തി തുടങ്ങിയെങ്കിലും നിയന്ത്രണം തുടരുന്നതിനാല്‍ അടച്ച ആനക്കോട്ട പാര്‍ക്ക്
മറയൂര്‍: കാന്തല്ലൂരിെൻറ പ്രകൃതി ഭംഗി ആസ്വദിക്കാൻ വിനോദ സഞ്ചാരികളെത്തി തുടങ്ങിയെങ്കിലും കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് നാട്ടുകാർ അകലം പാലിക്കുന്നു.
വിനോദ സഞ്ചാര മേഖലകൾ സുരക്ഷ നിർദേശങ്ങള്‍ പാലിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതോടെ ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കാന്തല്ലൂരിൽ എത്തുന്നത്.
എന്നാൽ, പുറത്ത് നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്കാന് കെട്ടിട ഉടമകള്‍ തയാറാകാത്തത് മൂലം സന്ദര്‍ശകർ കാഴ്ചകൾ കണ്ട് മടങ്ങുകയാണ്. അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ പ്രദേശമായതിനാല്‍ രോഗബാധ സാധ്യതയുള്ളതിനാലാണ് നാട്ടുകാർ ജാഗ്രത പുലര്‍ത്തുന്നത്.
കൂടുതൽ വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന ആനക്കോട്ട പാര്‍ക്ക്, മറയൂര്‍ ചിള്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിയന്ത്രണം തുടരുന്നു.

