കടന്നൽ ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്ക്
text_fieldsവണ്ടിപ്പെരിയാറിൽ കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റ്
ആശുപത്രിയിൽ കഴിയുന്നവർ
കുമളി: വണ്ടിപ്പെരിയാറിൽ കടന്നലിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. തങ്കമല എസ്റ്റേറ്റിലെ മൂന്നു തൊഴിലാളികൾക്കാണ് കുത്തേറ്റത്. വണ്ടിപ്പെരിയാർ സ്വദേശികളും എസ്റ്റേറ്റ് തൊഴിലാളികളുമായ സുരേന്ദ്രൻ (66), മാരിമുത്ത് (29), പരമൻ (65) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തങ്കമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ കാട് തെളിക്കുന്നതിനിടെ കടന്നൽ ആക്രമിക്കുകയായിരുന്നു.
തൊഴിലാളികളിൽ ഒരാൾ തുണികത്തിച്ച് വീശിയതിനാൽ കൂടുതൽ പേർ കുത്തേൽക്കാതെ രക്ഷപ്പെട്ടു. ഇത് മൂന്നാം തവണയാണ് കടന്നലിന്റെ ആക്രമണം ഉണ്ടാകുന്നത്. ഒരാഴ്ചക്കിടെ പതിനഞ്ചോളം തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

