സംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി
text_fieldsകുമളി: കർണ്ണാടക മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്.ഇതേതുടർന്ന് തിങ്കളാഴ്ച സംസ്ഥാന അതിർത്തിയിലെ മുഴുവൻ റോഡുകളിലും തമിഴ്നാട് പൊലീസ് സംഘം കർശന വാഹന പരിശോധനയുമായി രംഗത്തെത്തി.ശബരിമല തീർത്ഥാടന കാലമായതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് നിരത്തുകളിൽ. ഉൾപ്പടെ ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പൊലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിർത്തിയിൽ ഗുഢല്ലൂർ ഇൻസ്പെക്ടർ പിച്ചൈ മണിയുടെ നേതൃത്വത്തിലാണ് പരിശോധന.

