പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത; വാഹനങ്ങൾ അണുമുക്തമാക്കുന്നു
text_fieldsകുമളി: സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തമിഴ്നാട് അതിർത്തിയിൽ ജാഗ്രത ശക്തമാക്കി.
കേരളത്തിലേക്ക് കോഴി, താറാവ്, മുട്ട എന്നിവയുമായി പോയിവരുന്ന മുഴുവൻ വാഹനങ്ങളും അതിർത്തിയിൽ നിർത്തി അണുമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് പോകാൻ അനുവദിക്കുന്നത്.
ഇതോടൊപ്പം കേരളത്തിൽനിന്നുള്ള ചരക്ക്, യാത്ര വാഹനങ്ങളും അതിർത്തിയിൽ തടഞ്ഞ് അണുനാശിനി തളിക്കുന്നുണ്ട്. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽനിന്ന് കേരളത്തിലേക്കുള്ള കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ഭാഗങ്ങളിലെല്ലാം തമിഴ്നാട് മൃഗ സംരക്ഷണ വകുപ്പിെൻറ കീഴിൽ പ്രത്യേക ക്യാമ്പുകൾ തുറന്നാണ് പക്ഷിപ്പനി പടരുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുള്ളത്.

