കൊച്ചുത്രേസ്യയുടെ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമേകും
text_fieldsകൊച്ചുത്രേസ്യ
വഴിത്തല: ബുധനാഴ്ച നിര്യാതയായ വഴിത്തല ചക്കുങ്കൽ ഔസേഫിെൻറ ഭാര്യ കൊച്ചുത്രേസ്യയുടെ(79) കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും. മരണശേഷം തെൻറ കണ്ണുകൾ ദാനം ചെയ്യണം എന്ന മാതാവിെൻറ ആഗ്രഹം മകൻ സുനീഷ് തൊടുപുഴ സ്നേഹദീപത്തിൽ വിളിച്ചറിയിക്കുകയായിരുന്നു.തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽനിന്ന് ഡോക്ടറും സംഘവും വഴിത്തലയിലെത്തി നേത്ര പടലങ്ങൾ എടുത്തു.
20 വർഷമായി നേത്രദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിവരുന്ന തൊടുപുഴ സ്നേഹദീപം ട്രസ്റ്റ് വഴി ഇതുവരെ 229പേരുടെ കണ്ണുകൾ ദാനമായി സ്വീകരിക്കുകയും 458 പേർക്ക് കാഴ്ച ലഭിക്കാൻ ഉപകരിക്കുകയും ചെയ്തതായി മാനേജിങ് ട്രസ്റ്റി മാത്യു കണ്ടിരിക്കാൻ അറിയിച്ചു. ഫോൺ: 9847147748.

