അനധികൃത മണ്ണെടുപ്പ്; ടിപ്പർ പിടികൂടി
text_fieldsഅനധികൃതമായി മണ്ണെടുത്തതിന് പിടികൂടിയ ടിപ്പർ ലോറി
വെള്ളിയാമറ്റം: നാലങ്കാട് ഭാഗത്ത് അനധികൃതമായി മണ്ണെടുപ്പ് നടത്തിവന്ന ടിപ്പർ ലോറി വില്ലേജ് ഓഫിസർ പിടികൂടി. ലോറി കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഏക്കറുകണക്കിന് സ്ഥലത്ത് മണ്ണെടുപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ട വില്ലേജ് ഓഫിസർ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ടിപ്പർ കസ്റ്റഡിയിൽ എടുത്തത്.
ഖനനസ്ഥലത്തുനിന്ന് കല്ലുമായി പോയ ടിപ്പർ വില്ലേജ് ഓഫിസർ കസ്റ്റഡിയില്‍ എടുത്തതായി തഹസിൽദാർ പറഞ്ഞു. റമ്പുട്ടാൻ തോട്ടം ഉണ്ടാക്കാനാണ് മണ്ണ് നികത്തുന്നതെന്നും ഇതിന് അനുമതി വേണ്ട എന്നുമാണ് മണ്ണെടുപ്പ് നടത്തിയവരുടെ നിലപാട്.

