Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടഭീതിയുയർത്തി കൂറ്റൻ പാറ പൊട്ടിച്ചുനീക്കണമെന്നാവശ്യം

text_fields
bookmark_border
അപകടഭീതിയുയർത്തി കൂറ്റൻ പാറ പൊട്ടിച്ചുനീക്കണമെന്നാവശ്യം
cancel
camera_alt

ക​രി​മ​ണ്ണൂ​ർ-​പ​ട്ട​യ​ക്കു​ടി റോ​ഡി​ലെ കൂ​റ്റ​ൻ​പാ​റ

തൊടുപുഴ: റോഡരികിൽ അപകടഭീതിയുയർത്തുന്ന കൂറ്റൻപാറ പൊട്ടിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. കരിമണ്ണൂർ-പട്ടയക്കുടി റോഡിലാണ് അപകടഭീതിയുയർത്തി പാറ വീണുകിടക്കുന്നത്. തൊമ്മൻകുത്ത് മണിയൻസിറ്റിക്ക് മുകളിലായി ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിലാണ് റോഡിലേക്ക് പാറ ഇടിഞ്ഞുവീണത്.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സുഗമമായ ഗതാഗതത്തിന് തടസ്സമായാണ് നിലവിൽ പാറ വീണുകിടക്കുന്നത്. വണ്ണപ്പുറം-കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. പാറ പൊട്ടിച്ചുമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്. അടിയന്തരമായി പാറ പൊട്ടിച്ചുമാറ്റണമെന്ന് പഞ്ചായത്തംഗങ്ങളായ ഷൈനി ജോയി, ജോർജ് അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - അപകടഭീതിയുയർത്തി കൂറ്റൻ പാറ പൊട്ടിച്ചുനീക്കണമെന്നാവശ്യം
Next Story