രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു; ആളപായമില്ല
text_fieldsഅറക്കുളം അശോക കവലയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ആംബുലൻസ്. ഇടിച്ചു തകർന്ന കാർ സമീപം
മൂലമറ്റം: രോഗിയുമായി വന്ന ആംബുലൻസ് അറക്കുളം അശോക കവലയിൽ നിയന്ത്രണംവിട്ട് മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകീട്ട് ആറിനാണ് അപകടം. കാമാക്ഷി കാഞ്ഞിരംതാനം ജോയി ദേവസ്യയെ പൈനാവിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ ആംബുലൻസാണ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് മറിഞ്ഞത്.
ആംബുലൻസ് ഡ്രൈവർ ഷമീറിനാണ് നിസ്സാര പരിക്കേറ്റത്. മൂലമറ്റം സ്വകാര്യ ആശുപത്രിയിലെത്തിച്ച ജോയി ദേവസ്യക്ക് പ്രാഥമികശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
മൂലമറ്റം അഗ്നിരക്ഷാസേനയും കാഞ്ഞാർ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

