ഉപരിപഠനത്തിന് സൗകര്യം കുറവ്; സർക്കാർ സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കണമെന്നാവശ്യം
text_fieldsഅടിമാലി: ഉപരിപഠനത്തിന് ആവശ്യത്തിന് സൗകര്യമില്ലാത്തത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. എസ്.എസ്.എല്‍.സി വരെ പഠിക്കാന്‍ മിക്ക പഞ്ചായത്തിലും സൗകര്യമുണ്ടെങ്കിലും തുടര്‍ന്നുള്ള പഠനമാണ് പലയിടങ്ങളിലും ചോദ്യചിഹ്നമായി നില്‍ക്കുന്നത്. അടിമാലി, മൂന്നാര്‍ ഉപജില്ലകളിലാണ് പ്രയാസം കൂടുതൽ നേരിടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ദേവികുളം താലൂക്കിലെ രണ്ട് വിദ്യാഭ്യാസ ജില്ലകളിലെ അവസ്ഥയാണ് ഇത്. ഇതോടെ ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും മറ്റ് പിന്നാക്ക വിഭാഗത്തിൽപെട്ടവരും പഠനം എസ്.എസ്.എൽ.സികൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്നു. അടിമാലി പഞ്ചായത്തിൽ 10 ഹൈസ്കൂളാണുള്ളത്. ഈ സ്കൂളുകളിൽനിന്നായി 1000ലേറെ വിദ്യാർഥികൾ എസ്.എസ്.എൽ.സിക്ക് ശേഷമുള്ള ഉപരിപഠനത്തിന് യോഗ്യത നേടുന്നു. എന്നാൽ, രണ്ട് മാനേജ്മെന്റ് സ്കൂളിൽ മാത്രമാണ് പ്ലസ് ടു ഉള്ളത്.
ഇതോടെ പകുതിയിലധികം വിദ്യാർഥികളും മറ്റ് ജില്ലകളിലോ ഇതര പഞ്ചായത്തുകളിലോ പോയി തുടർ പഠനം നടത്തണം. മാത്രമല്ല വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസൺവാലി, മാങ്കുളം, കൊന്നത്തടി, പഞ്ചായത്തുകളിലെ കുട്ടികളും അടിമാലിയെ ആശ്രയിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ അടിമാലി, ദേവിയാർ സർക്കാർ സ്കൂളുകളിൽ പ്ലസ് ടു അനുവദിക്കണമെന്നാണ് ആവശ്യം. കുട്ടികൾ 50 മുതൽ 100 കിലോമീറ്റർ സഞ്ചരിച്ചാണ് പഠനം തുടരുന്നത്. എന്നാൽ, കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ ലഭിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഹൈറേഞ്ചിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സയൻസ്, കോമേഴ്സ് ഗ്രൂപ്പുകൾ വേണ്ടത്ര ഇല്ലാത്തതും വിനയായി മാറുകയാണ്. വീടിനു സമീപമുള്ള സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ വിദൂരത്ത് പ്രവേശനം തരപ്പെട്ടാലും ഗുണകരമാകുന്നില്ല. പെൺകുട്ടികളുടെ താമസ സൗകര്യത്തിനു ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളുകൾ ജില്ലയിൽ പരിമിതമാണെന്നതും ഉപരിപഠനം സങ്കീർണമാകാൻ കാരണമാണ്.
തമിഴ്നാടിനോടു ചേർന്ന ദേവികുളം, ഉടുമ്പൻചോല, പീരുമേട് മേഖലകളിലെ തമിഴ് മീഡിയം സ്കൂളുകളിലേക്കു മലയാളം മീഡിയത്തിൽനിന്നു പത്താം ക്ലാസ് വിജയിച്ചവർക്കു പ്ലസ് വണ്‍ പ്രവേശനം ലഭിച്ചാല്‍ത്തന്നെ ഇവിടങ്ങളിൽ പഠനത്തിനു താൽപര്യം കുറവായാണു കാണുന്നത്. ഇതു തമിഴ് മീഡിയം സ്കൂളുകളിൽ പലപ്പോഴും പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാൻ കാരണമാകുന്നുണ്ട്. ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും യാത്രാസൗകര്യങ്ങളുടെ കുറവും കണക്കിലെടുത്തു സ്കൂളുകളിൽ കൂടുതൽ പ്ലസ് വൺ കോഴ്സുകൾ അനുവദിക്കുന്നതോടൊപ്പം നിലവിലുള്ള സ്കൂളുകളിൽ കൂടുത

