Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​ടി​റ​ങ്ങു​ന്ന ഭീ​തി... ദേ​വി​കു​ളം താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷം

text_fields
bookmark_border
മു​ൻ എം.​എ​ൽ.​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ വീ​ടി​ന് നേ​രെ കാ​ട്ടാ​ന​യാ​ക്ര​മ​ണം
കാ​ടി​റ​ങ്ങു​ന്ന ഭീ​തി... ദേ​വി​കു​ളം താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷം
cancel
camera_alt

മു​ന്‍ എം.​എ​ല്‍.​എ എ​സ്. രാ​ജേ​ന്ദ്ര​ന്റെ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മണം ഉ​ണ്ടാ​യ​പ്പോ​ൾ

അടിമാലി: ദേവികുളം താലൂക്കില്‍ രൂക്ഷമായി വന്യമൃഗ ശല്യം. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം തുടരുന്ന കാട്ടാനകള്‍ക്കൊപ്പം വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കി പുലിയും കടുവയും വരെ സജീവം. ഇതോടെ ജനം ഭീതിയിലാണ്. മൂന്നാര്‍, ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളുടെ പരിധികളിലാണ് വന്യ മൃഗശല്യം അതി രൂക്ഷമായി തുടരുന്നത്. ഞായറാഴ്ച മൂന്നാര്‍ ടൗണില്‍ കാട്ടാന ഇറങ്ങിയതാണ് ഒടുവിലത്തെ സംഭവം.

മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വാളറ കുളമാംകുഴി, കാഞ്ഞിരവേലി എന്നിവിടങ്ങളിലും കാട്ടാനകള്‍ വീടുകള്‍ തകര്‍ത്തിരുന്നു. മൂന്നാറില്‍ മൂന്ന് മാസത്തിനിടെ 30 ലേറെ കന്നുകലികളെയാണ് കടുവയും പുലിയും കൊന്നത്. നാല് മാസത്തിനിടെ മൂന്ന് മനുഷ്യ ജീവനുകളാണ് കാട്ടാന എടുത്തത്. സൈലന്റ് വാലി, മാട്ടുപ്പെട്ടി, ലഷ്മി, കുണ്ടള, നെയ്മക്കാട് എന്നിവിടങ്ങളിലാണ് കടുവയേയും പുലിയേയും കൂടുതലായി കാണുന്നത്.

വന്യമൃഗങ്ങളെ നേരിടാന്‍ വനംവകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീം ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നാണ് പരാതി. കന്നുകാലികള്‍ക്ക് പുറമെ 11 ആടുകളേയും 150ന് മുകളില്‍ വളര്‍ത്ത് നായകളെയുമാണ് കടുവയും പുലിയും കൊന്നത്. ഞായറാഴ്ച മൂന്നാര്‍ ഇക്ക നഗറില്‍ കാട്ടാന ഇറങ്ങിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വനംവകുപ്പ് പട്രോളിങ് ഉള്‍പ്പെടെയുളള നടപടികളുമായി രംഗത്തിറങ്ങിയെങ്കിലും പരിഹാരം അകലെയാണ്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് നെയ്മക്കാട്.

പകല്‍ പോലും കടുവയെ മേഖലയില്‍ കണ്ടവരുണ്ട്. പുറമെ കാട്ടുപോത്തുകളും ധാരാളമായി മൂന്നാര്‍ ടൗണിലും ചേര്‍ന്നുളള ജനവാസ കേന്ദ്രങ്ങളിലും എത്തുന്നുണ്ട്. ദേവികുളം താലൂക്കില്‍ മൂന്നാര്‍ പഞ്ചായത്തിന് പുറമെ മാങ്കുളം,പ ളളിവാസല്‍, ദേവികുളം, വട്ടവട, മറയൂര്‍ മേഖലയിലും കടുവയും പുലിയും വ്യാപകമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ സ്വദേശ - വിദേശ ടൂറിസ്റ്റുകളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. വന്യമൃഗങ്ങള്‍ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാണെങ്കിലും ഇവ ഉയര്‍ത്തുന്ന ഭീഷണി പ്രദേശവാസികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Idukki Wildlife Menace: Devikulam Residents Face Constant Threat from Wild Animals
Next Story