ആനക്കുളത്ത് ആനയുണ്ടോയെന്നറിയാം; ചാനൽ തുടങ്ങി വനംവകുപ്പ്
text_fieldsആനക്കുളത്തെത്തിയ കാട്ടാനകൾ (ഫയൽ ചിത്രം)
അടിമാലി: ഉപ്പുരസമുള്ള വെള്ളം തേടി ആനക്കുളം പുഴയിലെത്തുന്ന കാട്ടാനക്കൂട്ടത്തെ കണ്ടറിയാൻ ടെലഗ്രാം ചാനൽ തുടങ്ങി വനംവകുപ്പ്.
‘ആനക്കുളം എലഫന്റ് ഓര്’ എന്ന പേരിൽ മാങ്കുളം ഫോറസ്റ്റ് ഡിവിഷനാണ് ചാനൽ തുടങ്ങിയിരിക്കുന്നത്. ആനക്കുളത്ത് ആനക്കൂട്ടം എത്തുന്ന സമയത്തുതന്നെ ദൃശ്യങ്ങൾ സഞ്ചാരികളെ ഇതിലൂടെ അറിയിക്കാൻ കഴിയും.
കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ആനകളെ കാണാതെ നിരവധി സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. പുതിയ സംവിധാനം ഇതിനൊരു പരിഹാരമാകുമെന്ന് വനംവകുപ്പ് കരുതുന്നു. ഇപ്പോൾ ആനക്കുളത്ത് ആനയുണ്ടോയെന്ന് ഓട്ടോറിക്ഷക്കാരോടും കച്ചവടക്കാരോടും ഫോണിൽ അന്വേഷിച്ച ശേഷമാണ് മറ്റ് വാഹനങ്ങൾ ഇവിടേക്ക് വരുന്നത്.

