Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംരക്ഷണഭിത്തി പുനർനിർമിക്കാൻ 50 ലക്ഷം അനുവദിച്ചു
text_fieldsbookmark_border
ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ തകർന്നുവീണ സംരക്ഷണഭിത്തി
മൂലമറ്റം: കനത്ത മഴയിൽ ഇടിഞ്ഞ മൂലമറ്റം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു. ജില്ല പഞ്ചായത്താണ് തുക അനുവദിച്ചത്.
അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട വിഷയമായതിനാൽ മൂലമറ്റം ഡിവിഷന് പുറമെ മുട്ടം ഉൾപ്പെടെ മറ്റ് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ഫണ്ടുകൂടി ഉൾപ്പെടുത്തിയാണ് 50 ലക്ഷം വകയിരുത്തിയത്. അശോകകവല റോഡിലേക്കാണ് ജൂലൈ 18ന് പുലർച്ച 25 അടിയിലേറെ ഉയരമുള്ള ഭിത്തി തകർന്നുവീണത്. നാളുകൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തത് ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു.
Next Story

