ഹോട്ടലിന്റെ ഓഫിസില്‍നിന്ന് 10,000 രൂപ കവര്‍ന്നു
text_fieldsതൊടുപുഴ: മടക്കത്താനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ വുഡ്ലാന്സിെൻറ ഓഫിസില്‍നിന്ന് പണം കവര്‍ന്നു. വിഷു ദിനത്തില്‍ രാവിലെയാണ് സംഭവം. ഹോട്ടലില്‍ വിഷുവിെൻറ തിരക്കായതിനാല്‍ പിന്‍വശത്തുള്ള ഓഫിസിലേക്ക് ഈ സമയം ഉടമക്ക് എത്താനായിരുന്നില്ല. ഇതിനിടെയാണ് മോഷ്ടാവ് ഉള്ളില്‍ കടന്ന് 10,000 രൂപ കവര്‍ന്നത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഴക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാവി ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ചുവന്ന തോര്‍ത്ത് തോളിലിട്ടാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മേശ തുറന്നാണ് പണം കവര്‍ന്നത്.
ആദ്യം പണമെടുത്തശേഷം പുറത്തിറങ്ങി വീണ്ടും തിരിച്ച് കയറി സമീപത്തെ മേശയും തുറക്കാന്‍ ശ്രമിക്കുന്നുണ്ട്. മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. ചില്ലറക്കായി പണമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്ന് ഹോട്ടലുടമ രജനീഷ് പറഞ്ഞു.

