സ്ത്രീകൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ
text_fieldsതൃപ്പുണിത്തുറ: സ്ത്രീകൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ. ഉദയംപേരൂർ എം.എൽ.എ റോഡിൽ ലിറ്റിൽ ഫ്ലവർ സ്കൂളിനുസമീപം കോളംവീട്ടിൽ ഗോപാലകൃഷ്ണനെയാണ് (49) തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ അന്ധകാര തോടിന് സമീപത്തുകൂടി ആശുപത്രി ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകൾക്കുനേരെ നഗ്നത പ്രദർശനം നടത്തുകയും ചോദ്യം ചെയ്തവരെ അസഭ്യം പറയുകയും കൈയിൽ കയറി പിടിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇൻസ്പെക്ടർ പി.എച്ച്. സമീഷ്, എസ്.ഐമാരായ വി.ആർ. രേഷ്മ, രാജീവ്നാഥ്, എ.എസ്.ഐ നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

