എ.എസ്.ഐ ആയപ്പോള്‍ ബാഡ്ജ് നൽകാൻ 20 വർഷം മുമ്പ് പരിശീലനം നല്കിയ ഓഫിസര്‍
text_fieldsകബീര്‍ കെ. ഇസ്മായിലിനെ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനില്‍ എന്‍.കെ. ജേക്കബ് സ്റ്റാര്‍ നല്കി സ്വീകരിക്കുന്നു
കിഴക്കമ്പലം: എ.എസ്.ഐയായി പ്രമോഷന് ലഭിച്ച് ചുമതല ഏൽക്കാൻ എത്തിയപ്പോൾ ബാഡ്ജ് നല്കി സ്വീകരിച്ചത് 20 വര്‍ഷം മുമ്പ് പൊലീസുകാരനായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ക്യാമ്പില്‍ പരിശീലനം നല്കിയ ഉദ്യോഗസ്ഥൻ.
തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലാണ് ഈ അപൂർവ സംഭവം. എടത്തല സ്വദേശി കബീര്‍ കെ. ഇസ്മായിലിനാണ് ഈ അപൂര്‍വ അവസരം ലഭിച്ചത്.
ഈ സ്റ്റേഷനില്‍ തന്നെ അന്ന് പരിശീലനം നല്കിയ എന്‍.കെ. ജേക്കബ് ഇപ്പോൾ ഇവിടെ എ.എസ്.ഐയാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായി രണ്ടുപേരും തടിയിട്ടപറമ്പ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഈ സമയത്താണ് കബീറിന് എ.എസ്.ഐയായി പ്രമോഷന് ലഭിച്ചത്. പഴയ ഗുരുശിഷ്യ ബന്ധത്തിെൻറ അടിസ്ഥാനത്തില്‍ കബീറിന് ജേക്കബ് സ്റ്റാര്‍ നൽകി സ്വീകരിക്കുകയായിരുന്നു.

