ഭൂമിക്ക് തണലൊരുക്കാൻ വിദ്യാർഥികൾ ഒത്തുചേർന്നു
text_fieldsകൂനമ്മാവ് സെന്റ് ഫിലോമിനാസ് എൽ.പി സ്കൂളിലെ വിദ്യാർഥികൾ അസംബ്ലിയിൽ ഒരുക്കിയ തണൽ മരം
വരാപ്പുഴ: കുട്ടികളൊരുമിച്ച് ഭൂമിക്ക് തണലൊരുക്കാൻ ഒത്തുചേർന്നപ്പോൾ അതൊരു മരമായി മാറിയ കാഴ്ച കണ്ണിന് കുളിർമയായി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് പരിസ്ഥിതി സംരക്ഷണമെന്ന വിളംബരവുമായി കുഞ്ഞിക്കൈകളിൽ വൃക്ഷത്തൈകളുമായി അസംബ്ലിയിൽ ഒത്തുചേർന്നത്.
പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഹരിതാഭമയം അതിജീവനപാഠം’ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്. അധ്യാപിക അഞ്ജു കെ. ജേക്കബിന്റെ ആശയം മനോഹരമായ ദൃശ്യവിരുന്നായി മാറുകയായിരുന്നു. സർക്കാറിന്റെ സീഡ് പദ്ധതിയുമായി ബന്ധപ്പെട്ട ‘നാട്ടുമാഞ്ചോട്ടിൽ’ എന്ന പരിപാടിയിലൂടെ പ്രശസ്തി നേടിയിരുന്നു. പ്രഥമാധ്യപികയായ ജയാപോളാണ് ഇവിടെ ഹരിത പാഠം ബോധവത്കരണത്തിന് നേതൃത്വം നൽകുന്നത്.

