പതിനേഴുകാരന് മർദനം; നാലുപേർ റിമാൻഡിൽ
text_fieldsകോതമംഗലം: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ റിമാൻഡിൽ. പായിപ്ര മൈക്രോപ്പടി ദേവിക വിലാസം വീട്ടിൽ അജിലാൽ (47), പായിപ്ര മാന്നാറി ഭാഗത്ത് വാടകക്ക് താമസിക്കുന്ന കാനാപ്പറമ്പിൽ അൽഷിഫ് (22), മുളവൂർ തൈക്കാവുംപടി കൂപ്പക്കാട്ട് അമീൻ (24), ചെറുവട്ടൂർ ചെങ്ങനാട്ട് അഭിരാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പതിനേഴുകാരനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ചെറുവട്ടൂർ ഭാഗത്തെ വീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു.പെൺ സുഹൃത്തുമായുള്ള സൗഹൃദമാണ് സംഭവത്തിന് പിന്നിൽ.
ക്രൂരമായി മർദനമേറ്റ വിദ്യാർഥി കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

