ദുഃഖാചരണ സമയത്ത് നഗരസഭയിൽ ക്രിസ്മസ് ആഘോഷം; കൗൺസിലർ കെ.പി.സി.സിക്ക് പരാതി നൽകി
text_fieldsമൂവാറ്റുപുഴ: പി.ടി. തോമസിെൻറ മരണവുമായി ബന്ധപ്പെട്ട് ദുഃഖാചരണം പ്രഖ്യാപിച്ച ദിവസംതന്നെ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിൽ നടന്ന ആഘോഷങ്ങൾക്കെതിരെ മുനിസിപ്പൽ കൗൺസിലർ കെ.പി.സി.സിക്ക് പരാതി നൽകി. പി.ടിയുടെ വിയോഗത്തോടനുബന്ധിച്ച് ആഹ്വാനം ചെയ്ത ദുഃഖാചരണം ലംഘിച്ച് നഗരസഭ ചെയർമാെൻറ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്കെതിരെയാണ് പ്രമീള ഗിരീഷ് കുമാർ പരാതി നൽകിയത്.
രാഹുൽ ഗാന്ധി മൂന്നുദിവസത്തെ കേരള സന്ദർശനം റദ്ദാക്കിയും കെ.പി.സി.സി മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തതിനുപിന്നാലെയാണ് നഗരസഭയിൽ ഡി.സി.സി ജനറൽ സെക്രട്ടറികൂടിയായ ചെയർമാെൻറ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതെന്നും പറയുന്നു.

