ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വഴിയാത്രക്കാരന് പരിക്ക്
text_fieldsഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് സമീപം ലോറി വീട്ടിലേക്ക് ഇടിച്ചുകയറിയ നിലയിൽ
പള്ളുരുത്തി: ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് സമീപം ഇൻസുലേറ്റഡ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. സമീപത്തെ ചോയ്സ് മത്സ്യസംസ്കരണ ശാലയിലേതാണ് ലോറി.
ചൊവ്വാഴ്ച രാവിലെ 11.30 ഒാടെയാണ് സംഭവം. കമ്പനിയിൽനിന്ന് ലോറി തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് വീട്ടിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ വീടിെൻറ മുൻവശം തകർന്നിട്ടുണ്ട്.
പള്ളുരുത്തി ചോയ്സിന് മുന്നിലുള്ള നന്ദനത്തിൽ സുനിലിെൻറ വീട്ടിലേക്കാണ് ലോറി ഓടിക്കയറിയത്. സംഭവത്തിൽ വഴിയാത്രക്കാരനായ വലിയ വീട്ടിൽ കമറുദ്ദീന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

