കൊച്ചി നഗരസഭ ഓഫിസിൽ ജീവനക്കാർ കുറവ്; ജനം വലയുന്നു
text_fieldsഫോർട്ട്കൊച്ചി: കൊച്ചി നഗരസഭ ഫോർട്ട്കൊച്ചി മേഖല ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നാട്ടുകാർ നെട്ടോട്ടത്തിൽ. ഓഫിസിൽ റവന്യൂ വിഭാഗത്തിൽ നാല് തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതുമൂലം റവന്യൂ വിഭാഗത്തിലെ ജോലികളൊന്നും നടക്കാത്ത സാഹചര്യമാണെന്നാണ് നാട്ടുകാരുടെ പരാതി.
വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നവർ വലയുകയാണ്. ഒരു മാസമായി തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. പല തസ്തികകളിലും ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയിട്ടും പകരം ആളെ നിയമിക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ചു. നഗരസഭ സെക്രട്ടറിയോട് പരാതി ഉന്നയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

