റേഷൻ വിതരണം നിലച്ചു; പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsമട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷൻ ഓഫിസ് പരിധിയിൽ റേഷൻ വിതരണം സ്തംഭിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ എൻ.എഫ്.എസ്.എ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. നാല് മാസമായി മേഖലയിൽ പുഴുക്കലരി വിതരണം ചെയ്യുന്നില്ല. എന്നാൽ ഈ മാസം പുഴുക്കരി അനുവദിച്ചുവെങ്കിലും ട്രാൻസ്പോർട്ടിങ് തൊഴിലാളികളുടെ സമരത്തെ തുടർന്ന് റേഷൻ വിതരണം സ്തംഭിച്ച അവസ്ഥയിലായാണ്. ചുരുക്കം കടകളിൽ മാത്രം പുഴുക്കലരി എത്തുകയും ഭൂരിപക്ഷം കടകളിലും പുഴുക്കലരി വിതരണം നടക്കാത്തതിനാൽ റേഷൻകട ഉടമകളും കാർഡ് ഉടമകളും തമ്മിൽ തർക്കങ്ങൾ നടക്കുകയാണ്.
നിലവിലെ അവസ്ഥ റേഷൻ വ്യാപാരികൾ അധികൃതരെ ധരിപ്പിച്ചു. സി.എ. ഫൈസൽ, എസ്. സുബ്രഹ്മണ്യൻ, എൻ.എ. സുബൈർ, എം.ബി. ബഷീർ, സനോജ്, സി.എ. ഹമീദ്, മുജീബ്, ഖലി, ശിവാനന്ദൻ, സിദ്ദീഖ്, രാജ്കുമാർ, സലാം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

