റാഫേൽ പീറ്റർ ചികിത്സ സഹായം തേടുന്നു
text_fieldsറാഫേൽ പീറ്റർ
കൊച്ചി: ദീർഘനാളായി ഇരു കിഡ്നികളും തകരാറിലായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ തുണ്ടിപ്പറമ്പിൽ റാഫേൽ പീറ്റർ ജീവൻ നിലനിർത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളം ലിസി ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന പീറ്റർ, വല്ലാർപാടം പള്ളിയിൽ മെഴുകുതിരി വിൽപന നടത്തി ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ് തന്റെ ചികിത്സയും ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ചെലവുകളും നടത്തിയിരുന്നത്. എന്നാൽ, രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിച്ചതോടെ തിരിവിൽപനയും തടസ്സപ്പെട്ടു.
വാർഡ് മെംബർ പി.ആർ. ജോൺ ചെയർമാനും നാജൂ. വി.എ. കൺവീനറുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. എസ്.ബി.ഐ വല്ലാർപാടം ശാഖയിൽ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 67240569065. IFSC SBIN0070801, ഗൂഗിൾ പേ നമ്പർ: 8089109338 (ഡെയ്സി പീറ്റർ). ബന്ധപ്പെടേണ്ട നമ്പറുകൾ- പി.ആർ ജോൺ +91 81370 57026, നാജു.വി.എ: +919746712449, പീറ്റർ കൊറയ: 9447435533, യു.ടി.പോൾ: 9497497488.

