കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാർട്ടി; കേസെടുത്തു
text_fieldsമട്ടാഞ്ചേരി: വൻകിട ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. സ്ഥാപന ഉടമക്കെതിരെയും പരിപാടിയുടെ സംഘാടകർക്കെതിരെയുമാണ് കേസ്.
മട്ടാഞ്ചേരി ജ്യൂടൗണിലെ ജിഞ്ചർ ഹൗസ് എന്ന ഹോട്ടലിലാണ് ഞായറാഴ്ച വൈകീട്ട് നിശാപാർട്ടി നടന്നത്. പൊലീസിെൻറ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, പരിപാടിക്ക് അനുമതി നൽകിയപ്പോൾ തന്നെ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇവിടെ എണ്ണൂറോളം പേരാണ് പരിപാടിയിൽ സമൂഹ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് പങ്കെടുത്തത്. ഇത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.

