മലയിടംതുരുത്ത് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ
text_fieldsമലയിടംതുരുത്ത് സഹകരണ ബാങ്ക് പുക്കാട്ടുപടിയിൽ
ആരംഭിക്കുന്ന പുതിയ ബ്രാഞ്ച്
കിഴക്കമ്പലം: മലയിടംതുരുത്ത് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും പുക്കാട്ടുപടി പുതിയ ബ്രാഞ്ച് ഉദ്ഘാടനവും വ്യാഴാഴ്ച വൈകീട്ട് നടക്കും. ബ്രാഞ്ച് ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം പി.വി. ശ്രീനിജിൻ എം.എൽ.എയും മുഖ്യപ്രഭാഷണം ബെന്നി ബഹനാൻ എം.പിയും നിർവഹിക്കും. ഇന്ദ്രിയ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ എം.ഡി കുര്യൻ ആദ്യനിക്ഷേപം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10,902 അംഗങ്ങളും 95 കോടി നിക്ഷേപവും 68 കോടി വായ്പയുമുള്ള ബാങ്ക് ഹെഡ് ഓഫിസിനും വിലങ്ങ് ബ്രാഞ്ചിനും പുറമെയാണ് പുക്കാട്ടുപടി ബ്രാഞ്ച് ആരംഭിക്കുന്നത്.
വാർത്തസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ടി.ടി. വിജയൻ, വൈസ് പ്രസിഡന്റ് എം.കെ. ജേക്കബ്, ബോർഡ് മെംബർമാരായ എം.കെ. അനിൽ കുമാർ, പി.ജി. സജീവ്, സെക്രട്ടറി ടി.എ. തങ്കപ്പൻ, പി.കെ. ജിനീഷ്, വി.കെ. സക്കീർ എന്നിവർ പങ്കെടുത്തു.

