ഉയരം കൂടിയ ക്രിസ്മസ് ട്രീ ഒരുക്കി ലുലു മാൾ
text_fieldsകൊച്ചി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ കൊച്ചി ലുലു മാളിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. ട്രീയുടെ ദീപങ്ങൾ സ്വിച്ച് ഓൺ ചെയ്ത് നടൻ വിനയ് ഫോർട്ട് ഉദ്ഘാടനം നിർവഹിച്ചു. 114 അടി ഉയരമുള്ള ട്രീ ഏകദേശം 170 തൊഴിലാളികൾ 10 ദിവസം കൊണ്ടാണ് പണിതുയർത്തിയത്. 10 ടൺ ഭാരമുള്ള ട്രീ നിർമിച്ചിരിക്കുന്നത് ഇരുമ്പ്, സ്റ്റീൽ സ്ട്രക്ചറിലാണ്. ലുലുമാളിന്റെ മുന്നിൽ ഒരുക്കിയിരിക്കുന്ന ട്രീയുടെ ഉദ്ഘാടന ചടങ്ങിൽ ഗോവ, കേരള ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ ചർച്ച ചെയ്ത ‘ആട്ടം’ സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു. ബംഗളൂരുവിൽ ഉയർത്തിയ 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീക്കായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ജനുവരി ഏഴ് വരെ ട്രീ ലുലു മാളിൽ ഉണ്ടാകും. ഉപഭോക്താക്കൾക്കായി പുൽക്കൂട് നിർമാണ മത്സരം, കരോൾ ഗാന മത്സരം, ഗാനമേള എന്നിവക്ക് പുറമേ ഷോപ്പ് ആന്റ് വിൻ ഓഫറും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസ് ആഘോഷ ഭാഗമായി കൊച്ചി ലുലു മാളിൽ ഒരുക്കിയ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ

