കുട്ടികളുടെ പാർക്ക് കാടുകയറി നശിക്കുന്നു
text_fieldsപള്ളുരുത്തി: ലക്ഷങ്ങൾ മുടക്കിയിട്ടും പണിതീരാത്ത പള്ളുരുത്തി കച്ചേരിപ്പടിയിലെ കോർപറേഷൻ പാർക്ക് കാടുകയറി നശിക്കുന്നു. ഇഴജന്തുക്കളും തെരുവുനായ്ക്കളും പാർക്കിൽ എത്തുന്നവർക്ക് ഭീഷണിയായി മാറുകയാണ്. പള്ളുരുത്തിയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ദിവസവും വൈകുന്നേരങ്ങളിൽ നൂറുകണക്കിന് കുട്ടികളും മുതിർന്നവരും വിശ്രമത്തിനും വിനോദത്തിനും എത്തിച്ചേരുന്ന പാർക്കിലെ ഉപകരണങ്ങൾ മുഴുവൻ നശിക്കുകയാണ്. ഇവ സംരക്ഷിച്ച് നിലനിർത്തണമെന്ന് വെൽഫെയർ പാർട്ടി കച്ചേരിപ്പടി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സിയാദ് ബീരാൻ, സെക്രട്ടറി ഷിനാസ്, മേഖല കോഓഡിനേറ്റർ അബ്ദുൽ ഖയ്യൂം എന്നിവർ സംസാരിച്ചു.

