സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവ്
text_fieldsകിഴക്കമ്പലം: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വിഴിഞ്ഞം മത്സ്യ മാർക്കറ്റിനു സമീപം കൈതവിളാകം പുരയിടം വീട്ടിൽ സബിൻ രാജിനെയാണ് (24) പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ അതിവേഗ കോടതി ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷിച്ചത്.
2021 ജനുവരിയിൽ തടിയിട്ടപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടർന്ന് വേളാങ്കണ്ണിയിലെ ലോഡ്ജിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഫേസ്ബുക്ക് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ 14 വയസ്സുള്ള മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായി. ഇതോടെ എറണാകുളം സബ് ജയിലിലും തുടർന്ന് മുട്ടം ജില്ല ജയിലിലും കഴിയുകയാണ്. പെരുമ്പാവൂർ എ.എസ്.പിയായിരുന്ന അനുജ് പലിവാൾ, ഡിവൈ.എസ്.പിയായിരുന്ന എൻ.ആർ. ജയരാജ്, ഇൻസ്പെക്ടർമാരായ ആർ. രജീഷ്, വി.എം. കേഴ്സൺ, എസ്.ഐമാരായ എൻ.എസ്. റോയ്, പി.എ. സുബൈർ, എ.എസ്.ഐമാരായ ജേക്കബ്, ടി.ആർ. രാജീവ്, എസ്.സി.പി.ഒമാരായ ഇ.എസ്. ബിന്ദു, എ.ആർ. ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എ. സിന്ധു ഹാജരായി.

