രാസലഹരി വിൽപനക്കിടെ യുവാവ് അറസ്റ്റിൽ
text_fieldsസിന്റു
ആലങ്ങാട്: രാസലഹരി വിൽപനക്കിടെ യുവാവ്പിടിയിൽ. ആലങ്ങാട് ചേർത്തനാട് കോട്ടേയ്ക്കാട്ട് വീട്ടിൽ കെ.സി. സിന്റുവിനെയാണ് (40) വരാപ്പുഴ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 1.2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ലഹരി മരുന്നുകൾ വിൽപന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങി. എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ എം.എച്ച്. ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. അനൂപ്, അനീഷ് കെ. ജോസഫ്, പി.എസ്. സമൽദേവ്, എം.കെ. അരുൺ കുമാർ, എം.എ. ധന്യ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

