Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷ് ട്രോഫി താരങ്ങൾക്ക് കൊച്ചിയുടെ സ്വീകരണം

text_fields
bookmark_border
സന്തോഷ് ട്രോഫി താരങ്ങൾക്ക് കൊച്ചിയുടെ സ്വീകരണം
cancel

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാളിൽ വിജയക്കൊടി നാട്ടിയ കേരള ടീമിന് കൊച്ചിയിൽ സ്വീകരണം. കേരള ഫുട്ബാൾ അസോസിയേഷനും മേത്തർഗ്രൂപ്പും ചേർന്ന് ഒരുക്കിയ സ്വീകരണത്തിൽ വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, മേയർ എം.അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കെ.എഫ്.എ ഭാരവാഹികൾ എന്നിവർ താരങ്ങളെ സ്വീകരിച്ചു.

ഭിന്നിപ്പുകൾക്കിടയിൽ കേരളത്തെ ഒന്നിപ്പിച്ചത് സന്തോഷ് ട്രോഫി മത്സരമാണെന്നും ടീമിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കിരീടമുയർത്തിയ താരങ്ങളെ കേരള സർക്കാറിനായി അഭിനന്ദിക്കുന്നതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയിൽ ഫുട്ബാളിന് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള കോംപ്ലക്സ് പരിഗണയിലാണെന്നും ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടിയ താരങ്ങൾക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് കെ.എം.ഐ മേത്തർ പറഞ്ഞു. തുക ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. സംസ്ഥാന സർക്കാറിന്റെ സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം കെ.എഫ്.എ തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ടീമിന് സന്തോഷ് ട്രോഫി കിരീടം ഉയർത്താൻ സാധിച്ചതിന് പിന്നിൽ കെ.എഫ്.എയുടെ പിന്തുണ എടുത്തുപറയേണ്ടതാണെന്നും കോച്ചായി തന്നെ തെരഞ്ഞെടുത്തതിൽ നന്ദിപറയുന്നതായും കോച്ച് ബിനോ ജോർജ് പറഞ്ഞു. കൊച്ചിയുടെ സ്വീകരണം ആവേശമായെന്നും ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ക്യാപ്റ്റൻ ജിജോ ജോസഫ് പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kochi reception for Santosh Trophy players
Next Story