ലോറിയിൽനിന്ന് ഇരുമ്പ് പട്ടകൾ വീണ് കാർ തകർന്നു
text_fieldsകളമശ്ശേരി ടി.വി.എസ് കവലയിൽ ലോറിയിൽനിന്ന് ഇരുമ്പ് പട്ടകൾ കെട്ട് പൊട്ടി കാറിന് മേലെ പതിച്ച നിലയിൽ
കളമശ്ശേരി: സിഗ്നൽ കവലയിൽ ബ്രേക്കിട്ട ലോറിയിൽനിന്ന് ഇരുമ്പ് പട്ടകൾ കെട്ട് പൊട്ടി മുന്നിലെ കാറിന് മേലെ പതിച്ചു. കാറിൽ സഞ്ചരിച്ച കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊരട്ടി സ്വദേശി റോബിനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് ഇരുമ്പ് പട്ടകൾ പതിച്ചത്.
വൈകീട്ട് മൂന്നോടെ കളമശ്ശേരി ടി.വി.എസ് കവലയിലാണ് അപകടം. എറണാകുളം ഭാഗത്തുനിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് പിന്നാലെ വരികയായിരുന്ന മിനിലോറിയിൽനിന്നാണ് പട്ടകൾ കെട്ടുപൊട്ടി വീണത്. കാറിെൻറ മുകൾഭാഗവും മുന്നിലെ ചില്ലും ബോണറ്റിനും കേടുപാടുണ്ടായി.

