മഴയിൽ വെള്ളക്കെട്ട്; ആശങ്കയിൽ നാട്ടുകാർ
text_fieldsശനിയാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം അരങ്ങത്ത് റോഡിൽനിന്നുള്ള ദൃശ്യം
-ബൈജു കൊടുവള്ളി
കളമശ്ശേരി: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായത് ജനങ്ങളെ ആശങ്കയിലാക്കി. കളമശ്ശേരി നഗരസഭക്ക് സമീപം നജാത്ത് നഗർ, മൂലേപ്പാടം, യൂനിവേഴ്സിറ്റി കോളനി തുടങ്ങി ഇടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. പ്രദേശത്തെ റോഡുകളിലും വീടുകളിലെ മുറ്റത്തുമായി ജലം ഉയർന്നു. രണ്ട് മണിക്കൂറിനുള്ളിൽ വെള്ളം ഇറങ്ങിയതോടെയാണ് ആശങ്ക അകന്നത്. രണ്ട് ദിവസം മുമ്പും ഇത്തരത്തിൽ മഴയിൽ ദേശീയ പാതയടക്കം റോഡുകളിൽ കനത്ത വെള്ളക്കെട്ടുണ്ടായിരുന്നു. ലഘു മേഘ സ്പോടനമായിരുന്നോ എന്നായിരുന്നു നാട്ടുകാരുടെ ആശങ്ക.


