നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി വാഹനങ്ങളിലിടിച്ച് അപകടം
text_fieldsദേശീയപാതയിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക്
പിന്നിലിടിച്ച് തകർന്ന കാർ
കളമശ്ശേരി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കണ്ടയ്നർ ലോറി മുന്നിൽ പോയ കാറുകളിൽ ഇടിച്ച് ഒരുകാർ മറ്റൊരു കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് തകർന്നു. ദേശീയപാത കളമശ്ശേരി ടി.വി.എസ് സിഗ്നലിന് സമീപം രാവിലെ ഏഴോടെയാണ് അപകടം. സിഗ്നലിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കും രണ്ടുകാറുകൾക്കും പിന്നിൽ അരൂർ ഭാഗത്തേക്ക് മത്സ്യവുമായി പോവുകയായിരുന്നു കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ആലുവ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാർ സിഗ്നലിന് സമീപം നിർത്താനിരിക്കെ ഇടതുഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് കയറിവന്ന് ഇടിച്ച് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിലിടിച്ചു. ഇടിച്ച കാർമുന്നിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിന് പിന്നിലേക്ക് പാഞ്ഞുകയറി. കാർ പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാത ഏറെനേരം ഗതാഗത തടസ്സം നേരിട്ടുവെങ്കിലും പൊലീസെത്തി അപകട വാഹനങ്ങൾ നീക്കി ഗതാഗത തടസ്സം ഒഴിവാക്കി.

