കോൺഗ്രസിന്റെ മൃദുഹിന്ദുത്വം ബി.ജെ.പിക്ക് സഹായമാവുന്നു –മാത്യു ടി. തോമസ്
text_fieldsചാലക്കുടി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ജനതാദൾ- എസ് സംസ്ഥാന
പ്രസിഡന്റ് അഡ്വ. മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി: കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം രാജ്യത്ത് വർഗീയ ശക്തികൾക്ക് സഹായകരമാകുന്നുവെന്ന് ജനതാദൾ- എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി. തോമസ്. ചാലക്കുടി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ്, കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്, എൽ.ഡി.എഫ് കമ്മിറ്റി കൺവീനർ യു.പി ജോസഫ്, എൻ.സി.പി സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, മാത്യൂസ് കോലഞ്ചേരി, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ, ജയ്സൺ പാനികുളങ്ങര, പൗലോസ് മുടക്കന്തല, അഡ്വ. പി.കെ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

