വിഷം കലർത്തി പിടിക്കാൻ ശ്രമം; ആറായിരത്തോളം കരിമീൻ കുഞ്ഞുങ്ങൾ ചത്തു
text_fieldsവെള്ളത്തിൽ വിഷം കലർന്നതിനെ തുടർന്ന് ചത്തുപൊങ്ങിയ കരിമീൻ കുഞ്ഞുങ്ങൾ
തൃക്കുന്നപ്പുഴ: വെള്ളത്തിൽ വിഷം കലർന്നതിനെ തുടർന്ന് കൂട്ടിൽ വളർത്തിയ ആറായിരത്തോളം കരിമീൻ കുഞ്ഞുങ്ങൾ ചത്തുപൊങ്ങി. നഞ്ചുകലർത്തി മീൻ പിടിക്കാൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചതിനെ തുടർന്നാണിതെന്ന് സംശയിക്കുന്നു.
തൃക്കുന്നപ്പുഴ എസ്.ആർ. നഗർ പുനമുട്ടത്ത് കമലാസനൻ, ഷിബു ഭവനത്തിൽ ഷിബു എന്നിവർ വളർത്തിയിരുന്ന കരിമീനാണ് ചത്തത്. കേന്ദ്രസർക്കാറിെൻറ സി.എം.എഫ്.ആർ.ഐ പദ്ധതി പ്രകാരം മഹാദേവികാട് വട്ടക്കായലിലാണ് ഇവർ കൂടുമത്സ്യകൃഷി നടത്തിവന്നത്.
ആറുമാസം പ്രായമുള്ളതാണ് ഇവ. രണ്ടുമാസം കഴിഞ്ഞാൽ വിളവെടുപ്പിനു പാകമാകുന്നവയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.

