Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാക്ഷരത ദിനാചരണം നടത്തി

text_fields
bookmark_border
Literacy day
cancel
camera_alt

കുട്ടമശ്ശേരി സൂര്യ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന സാക്ഷരത ദിനാചരണം വാഴക്കുളം ബ്ലോക് അംഗം ഷീജ പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കുട്ടമശ്ശേരി സൂര്യ ആർട്ട്സ് ആൻറ് സ്പോർട്ട്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻറ് പി.ഐ. സമീരണൻ അധ്യക്ഷത വഹിച്ചു. നവ സാക്ഷരരെ ക്ലബ്ബ് സെക്രട്ടറി കെ.കെ. അബ്ദുൽ അസീസ് പൊന്നാട അണിയിച്ച് ആദരിച്ചു. ദി

നാചരണത്തോടനുബന്ധിച്ച് അക്ഷരദീപം തെളിയിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പി. രാജു, ഡോ. അംബേദ്‌കർ സ്മാരക ലൈബ്രറി കമ്മിറ്റി അംഗം എം.കെ. കുഞ്ഞുമോൻ, സൂര്യ പുരുഷ സ്വയംസഹായ സംഘം പ്രസിഡൻറ് ഷമീർ, ഖജാൻജി ബി.എ.ഷിഹാബ്, വി.എ. ഉസ്മാൻ, കുബേന്ദ്രൻ, കെ.ആർ.സനൽ, എം.വി.ബാബു, ബി.എ.കബീർ, കെ.കെ.ജിതിൻ എന്നിവർ സംസാരിച്ചു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - world literacy day celebration
Next Story