Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർധനയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

text_fields
bookmark_border
abida seeks help
cancel
camera_alt

ആബിദ

ആലുവ: അർബുദ രോഗിയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. വെളിയത്തുനാട് വാഴോലിപറമ്പിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിന്‍റെ ഭാര്യ ആബിദയാണ് (59) ഉദാര മനസ്കരുടെ സഹായം തേടുന്നത്. ശ്വാസകോശ സംബന്ധമായ ചികിത്സ നടത്തുന്നതിനിടയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർബുദ രോഗം കണ്ടെത്തുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ കുഞ്ഞുമുഹമ്മദ് ഭാര്യയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. ഇതേ തുടർന്ന് ആലുവ താലൂക്ക് പൗരവകാശ സംരക്ഷണസമിതി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സി.എം. അബ്ദുൽ വഹാബ് ചെയർമാനായു‌ം, എ.വി.റോയി, സാബു പരിയാരത്ത് എന്നിവർ കൺവീനർമാരുമായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

കുഞ്ഞുമുഹമ്മദിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്ലേക്ക് സംഭാവനകൾ നൽകി ഈ കുടു‌ംബത്തെ സഹായിക്കണമെന്ന് ചികിത്സ സഹായ സമിതി അഭ്യർഥിച്ചു. കേരള ഗ്രാമീൺ ബാങ്ക് ആലുവ ശാഖയിലാണ്​ അക്കൗണ്ടുള്ളത്​. അക്കൗണ്ട് നമ്പർ: 40540101009053. ഐ.എഫ്.എസ്.സി: KLGB0040540. വിവരങ്ങൾക്ക് ഫോൺ: 9995770039 (സി.എം.അബ്ദുൽ വഹാബ് - ചെയർമാൻ), 9656389615 (എ.വി.റോയി - കൺവീനർ), 9846271864 (സാബു പരിയാരത്ത് - കൺവീനർ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The housewife seeks help
Next Story